ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു
കൊളോണ്‍: ജര്‍മ്മനിയിലെ പ്രവാസി മലയാളികള്‍ക്ക് ദൈനംദിന ജീവിതത്തിലും ഔദ്യോഗിക രംഗത്തും ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവബോധം നല്‍കാനായി 'കൊളോണ്‍ കേരള സമാജം' വിപുലമായ ഡിജിറ്റല്‍ ഫിറ്റ് (Digital Fit) സെമിനാര്‍ സംഘടിപ്പിക്കുന്നു.

വര്‍ത്തമാനകാലത്ത് പ്രവാസികള്‍ ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നേരിടുന്ന കടുത്ത സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ വേറിട്ട കൂട്ടായ്മ ഒരുങ്ങുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സാദ്ധ്യതകള്‍, പ്രവാസികള്‍ക്കുള്ള ഒസിഐ കാര്‍ഡിന്റെ അപ്ഡേഷനും ഉണ്ടായിരിയ്ക്കും.

ഈ നിര്‍ണ്ണായക സെമിനാറിന് നേതൃത്വം നല്‍കുന്നത് ജര്‍മ്മനിയിലെ മലയാളി പ്രവാസി സമൂഹത്തിന് ഏറെ പരിചിതരായ ജെന്‍സ് കുമ്പിളുവേലില്‍ (Jens Kumpiluvelil), സമാജം സെക്രട്ടറി ഡേവിസ് വടക്കുംചേരി (Devis Vadakumcherry) എന്നിവരാണ്.

സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍:

ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുകളും ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളാണ് സെമിനാറിന്റെ പ്രധാന ചര്‍ച്ചാവിഷയം.

സൈബര്‍ സുരക്ഷ: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍, വ്യാജ ഇമെയിലുകള്‍, വിസ സംബന്ധമായ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നും പ്രവാസികള്‍ എങ്ങനെ സ്വയം സുരക്ഷിതരാകണം.

സോഷ്യല്‍ മീഡിയ ജാഗ്രത: വാട്സാപ്പ്, ഇന്‍സ്ററാഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വരുത്തേണ്ട നിയന്ത്രണങ്ങളും ഡിജിറ്റല്‍ നിയമങ്ങളും.

സാങ്കേതിക ജ്ഞാനം: ജര്‍മ്മനിയിലെ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങളെയും ആപ്പുകളെയും പ്രായോഗികമായി എങ്ങനെ പ്രയോജനപ്പെടുത്താം.

ജര്‍മ്മനിയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്കും, ഐടി~നഴ്സിംഗ് ഉള്‍പ്പെടെയുള്ള വിവിധ തൊഴില്‍ മേഖലകളില്‍ പുതുതായി എത്തുന്ന മലയാളികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്.

കൊളോണിലെയും സമീപ നഗരങ്ങളിലെയും മലയാളികള്‍ ഈ അവസരം വിനിയോഗിക്കണമെന്ന് കൊളോണ്‍ കേരള സമാജം പ്രസിഡണ്ട് ജോസ് പുതുശ്ശേരി അറിയിച്ചു.

സെമിനാറിന്റെ തീയതി ~ ജൂണ്‍ 15 തിങ്കള്‍, സമയം 17.00 മണി മുതല്‍ 21.00 മണി വരെ, വേദി ~ Alte Wipperfuerther Strasse 53, 51065 Koeln. വിവരങ്ങള്‍ക്ക് ~ ജോസ് പുതുശ്ശേരി 017656434579.

പോള്‍ ചിറയത്ത്(വൈസ് പ്രസിഡന്റ്, ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജോര്‍ജ് അട്ടിപ്പേറ്റി (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ മറ്റു കമ്മറ്റിയംഗങ്ങള്‍.
- dated 10 Jun 2026

Comments:

Keywords: Germany - Otta Nottathil - KSK_seminar_digital_fit_June_15_2026 Germany - Otta Nottathil - KSK_seminar_digital_fit_June_15_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും